പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി പരാമര്‍ശം. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ഹര്‍ജിയിലാണ് വിധി.
ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും വി രാമസുബ്രഹ്മണ്യനുമായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ പീഡനക്കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനായ പ്രതിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നു. ഈ ഉത്തരവ് വന്‍ വിവാദത്തിന് വഴി തെളിച്ചു.