ഒറ്റപ്പാലം പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടിൽ 32 കാരനായപ്രകാശാണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റു.

വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ പാലപ്പുറം എൻ എസ് എസ് കോളേജിന് സമീപമാണ് അപകടം നടന്നത്. പാലക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന കാറും എതിരെ വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം സ്വദേശി പ്രകാശന് സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രകാശനൊപ്പം ബൈക്കിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനും തലക്കും കാലിനും പരിക്കേറ്റു. ഉണ്ണികൃഷ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.