സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്.

ഇന്നലെയാണ് സ്വർണവില മാർച്ച് 18 ലെ റഎക്കോർഡ് നിരക്കായ 5530 രൂപയിൽ ( ഒരു ഗ്രാം) എത്തിയത്. തുടർന്ന് ഈ റെക്കോർഡ് മറികടന്ന് സ്വർണവില വൻ കുതിപ്പാണ് നേടിയിരിക്കുന്നത്.

അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ വില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ്വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകൾ സ്വർണ വില ഉയരാൻ കാരണമായി.