മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസുകാരന് യുവാവിൻ്റെ ക്രൂര മർദനം. ഇൻഡോറിലെ വെങ്കിടേഷ് നഗറിൽ ഉണ്ടായ ഒരു അപകടത്തിൻ്റെ പേരിലാണ് യുവാവിൻ്റെ അതിക്രമം. കൈയിലുണ്ടായിരുന്ന ലാത്തി പിടിച്ചുവാങ്ങിയ ശേഷം പൊലീസ് കോൺസ്റ്റബിളിനെ മർദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പ്രതിയുടെയും മർദനമേറ്റ പൊലീസുകാരന്റെയും വാഹനം ചെറിയ രീതിയിൽ കൂട്ടിയിടിച്ചു. പ്രതിയോട് ശ്രദ്ധിച്ച് വാഹനമോടിക്കാൻ പറഞ്ഞതോടെ ഇയാൾ പ്രകോപിതനായി. ലാത്തികൈക്കലാക്കി യൂണിഫോമിൽ നിൽക്കുന്ന കോൺസ്റ്റബിൾ ജയ്പ്രകാശ് ജയ്സ്വാളിനെ മർദിച്ചു.
In Indore Police constable Jai Prakash Jaiswal assaulted in full public view accused has been arrested @ndtv @ndtvindia pic.twitter.com/NElwWSXOXq
— Anurag Dwary (@Anurag_Dwary) April 9, 2022
പൊതുജനമധ്യത്തിലായിരുന്നു ആക്രമണം. ആക്രമണത്തിൽ പൊലീസുകാരന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 25 കാരനായ ദിനേശ് പ്രജാപതിയെ അറസ്റ്റ് ചെയ്തു. വിഡിയോയുടെ അടിസ്ഥാനത്തിൽ ഐപിസി 307 അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.