സ്വര്‍ണ വില താഴുന്നു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,765 രൂപയിലെത്തി.
ഒരു പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയുമാണ് ഇന്നത്തെ വില. വിവാഹ പാർട്ടികൾ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് ചെയ്ത് നഷ്ടം കുറയ്ക്കാമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

ഉത്സവ-വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാകും. ഇസ്രയേൽ-ഇറാൻ യുദ്ധഭീഷണിയിൽ അയവുണ്ടായതാണ് സ്വർണ വില കുറയാൻ കാരണം. രാജ്യാന്തര വിപണിയിൽ ഔൺസിന് 9.9 ഡോളർ കൂടി 2376 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.