ഒറ്റപ്പാലം കോതകുറുശ്ശിയിൽ കാറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം ഒറ്റപ്പാലം പോലീസ് പിടികൂടി. 270 കുപ്പികളിലായി 207 ലിറ്റർ മദ്യമാണ് പിടികൂടിത്.കാറിൽ ഉണ്ടായിരുന്ന അമ്പലപ്പാറ സ്വദേശികളായ ശരത്ത്, പ്രകാശൻ എന്നിവരെ പോലീസ് പിടികൂടി.

മാഹിയിൽ നിന്നും വാങ്ങി നാട്ടിൽ വിൽപ്പനക്കായി കൊണ്ടുപോകുന്ന വഴിയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഒറ്റപ്പാലം പോലീസും ചേർന്ന് മദ്യം പിടികൂടിയത്. കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനായി ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമാണ് വൻ മദ്യ വേട്ടയിൽ എത്തിയത്. കഞ്ചാവ് കേസ് പ്രതി ഇവർക്കൊപ്പമുണ്ടാകുമെന്ന നിഗമനത്തിൽ പ്രകാശനും ശരത്തും സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. 22 ബോക്സുകളിലായി 270 കുപ്പികളിലായി 207 ലിറ്റർ മദ്യമാണ് പിടികൂടിയത്. 126 അര ലിറ്റർ കുപ്പികളും 144 ഒരു ലിറ്ററുമാണ് ഉള്ളത്. അമ്പലപ്പാറ സ്വദേശികളായ ചെറുമുണ്ടശ്ശേരി കാളിയൻ പറമ്പിൽ വീട്ടിൽ 28 കാരനായ ശരത്ത്, മേലൂർ മൂച്ചിക്കുണ്ടിൽ 37 കാരനായ പ്രകാശൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത് . ഒറ്റപ്പാലം എസ് ഐ എം സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.