ഇന്ത്യയിൽ പ്രതിദിനം നാല് ലക്ഷം കൊവിഡ് രോഗികൾ; 3,980 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,980 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 35,55,398 ആയി. കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗബാധാ നിരക്കിൽ മുൻപിലാണ്.

ഇരട്ട ജനിതക മാറ്റം വന്ന വൈറസാണ് രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് വ്യാപനത്തിന് കാരണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജൂൺ മാസത്തോടെ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് നാല് ലക്ഷത്തിന് മുകളിലാകുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. 1.09 ശതമാനമാണ് നിലവിലെ മരണനിരക്ക്.

അസം, വെസ്റ്റ് ബംഗാൾ, ഒഡീഷ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പ്രതിദിന കേസുകൾ വർധിക്കുകയാണ്. കേരളം, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് അടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ ഒരുലക്ഷമാകുമെന്നാണ് സൂചന. നിലവിൽ മഹാരാഷ്ട്രയിലാണ് കൊവിഡ് തീവ്രവ്യാപനം കൂടുതലുള്ളത്. സംസ്ഥാനത്ത് ആറേമുക്കാൽ ലക്ഷം പേരാണ് ചികിത്സയിലുള്ളത്.