പാലക്കാട് ജില്ലയില് ഇന്ന് 152 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
186 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 18) 152 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 77 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 68 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 4 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 186 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ – 21 പേർ
പട്ടാമ്പി സ്വദേശികൾ – 18 പേർ
ഒറ്റപ്പാലം സ്വദേശികൾ – 12 പേർ
നെല്ലായ സ്വദേശികൾ – 10 പേർ
മണ്ണാർക്കാട്, തൃത്താല സ്വദേശികൾ – 6 പേർ വീതം
പുതുശ്ശേരി, ഷോർണൂർ സ്വദേശികൾ – 5 പേർ വീതം
പട്ടിത്തറ, ചെർപ്പുളശ്ശേരി, അലനല്ലൂർ, ഓങ്ങല്ലൂർ, കുഴൽമന്ദം സ്വദേശികൾ – 4 പേർ വീതം
പുതുപ്പരിയാരം, തൃക്കടീരി, കൊടുമ്പ്, ചാലിശ്ശേരി, കാവശ്ശേരി, കിഴക്കഞ്ചേരി സ്വദേശികൾ – 3 പേർ വീതം
വല്ലപ്പുഴ, വെള്ളിനേഴി, കുലുക്കല്ലൂർ, ആലത്തൂർ, കൊപ്പം, നാഗലശ്ശേരി, അകത്തേത്തറ സ്വദേശികൾ – 2 പേർ വീതം
വാണിയംകുളം, കണ്ണാടി, തേങ്കുറിശ്ശി, പരുതൂർ, കപ്പൂർ, മലമ്പുഴ, പറളി, മരുതറോഡ്, തിരുവേഗപ്പുറ, പിരായിരി, മാത്തൂർ, അമ്പപ്പാറ, മുതുതല, വണ്ടാഴി, പുതൂർ, കാഞ്ഞിരപ്പുഴ, അഗളി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4157 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് കൊല്ലം, ഇടുക്കി ജില്ലകളിലും, രണ്ടുപേർ വീതം കാസർകോഡ്, വയനാട് ജില്ലകളിലും മൂന്ന് പേര് വീതം ആലപ്പുഴ, കോട്ടയം ജില്ലകളിലും, 6 പേർ തിരുവനന്തപുരം, 9 പേര് കോഴിക്കോട്, 30 പേർ തൃശ്ശൂര്, 31 എറണാകുളം ജില്ലകളിലും, 114 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.