മലപ്പുറത്ത് നാലാം ദിവസവും കടൽക്ഷോഭം; ആശങ്കയൊഴിയാതെ തീരങ്ങൾ

മലപ്പുറം ജില്ലയിലെ തീരദേശങ്ങളിൽ തുടർച്ചയായ നാലാം ദിവസവും കടൽക്ഷോഭം തുടരുകയാണ്. കാലവർഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശത്ത് താമസിക്കുന്നവർ. എന്നാൽ ഇത്തവണ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് അപ്രതീക്ഷിതമായെത്തിയ ന്യൂനമർദം വലിയ തിരിച്ചടിയാണ് കടലിനോട് ചേർന്ന് താമസിക്കുന്നവർക്ക് നൽകിയത്.

കടലുണ്ടി കടവ് മുതൽ പൊന്നാനി മുതൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. കടൽഭിത്തിയുടെ അഭാവമാണ് മിക്കയിടങ്ങളിലും കൂടുതൽ നാശമുണ്ടാക്കിയത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പലരും ക്യാമ്പുകളിലേക്ക് മാറാതെ ബന്ധുവീടുകളിലാണ് താമസിക്കുന്നത്.