kerala Latest News Malappuram

മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൽപകഞ്ചേരി ചെട്ടിയാൻ കിണറിൽ അമ്മയെയും രണ്ടുമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നവുന്നത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മഷീഹ (നാല്), മറിയം (ഒന്ന്) എന്നിവരാണ് മരിച്ചത്. സഫ്‌വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ അ‌ഞ്ചരയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

kerala Malappuram

‘പിഎഫ്ഐക്കെതിരെയുള്ള നടപടി അഭികാമ്യം’; സംഘപരിവാര്‍ വര്‍ഗീയതക്കെതിരെയും നടപടി വേണമെന്ന് ഷാഫി പറമ്പില്‍

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും എംഎല്‍എയുമായ ഷാഫി പറമ്പില്‍. നിയമ വിരുദ്ധനടപടികൾക്ക് എതിരെ എടുത്ത നടപടി അഭികാമ്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഘപരിവാർ വർഗീയതക്ക് എതിരെയും ഇത്തരം നടപടികൾ കൈക്കൊള്ളണമെന്നും സിപിഎം വർഗീയ സംഘടനകളെ തരാതരം ഉപയോഗിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. […]

kerala Malappuram

കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേക സംഘം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. മെഡിക്കൽ കോളേജ് എസിപി കെ.സുദർശൻ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണ‌ർ ഡോ. എ.ശ്രീനിവാസ് പറഞ്ഞു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഇന്നലെ രാത്രിയാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ  വിനീഷ്. മാനസികാസ്വാഥ്യം […]

kerala Malappuram

ഹാഷിഷ് ഓയിലുമായി പിടിയിൽ

അന്താരാഷ്ട്ര വിപണിയിൽ അര കോടിയോളം രൂപ വില വരുന്ന 1.20 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശി ബാബു സെബാസ്റ്റ്യൻ, വലമ്പൂർ സ്വദേശി സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്.

EDUCATION kerala Malappuram Palakkad

തീവ്ര മഴ തുടരുന്നു: നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്.

ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍  ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്ത്  മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍  ഉള്‍പ്പടെയുള്ള എല്ലാ […]

kerala Malappuram Palakkad

ദുരിതപ്പെയ്ത്ത്: രണ്ടരവയസുകാരി അടക്കം ആറ് പേര്‍ മരിച്ചു; അതിതീവ്ര മഴ തുടരും, 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്.

സംസ്ഥാനത്ത് തുടരുന്ന അതിശക്ത മഴയിൽ ഇന്ന് ആറ് മരണം. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പേരാവൂരിൽ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാലിടത്ത് ഓറഞ്ച് അലർട്ടാണ്. അതിനിടെ, തിരുവനന്തപുരം നിശാഗന്ധിയിൽ […]

kerala Malappuram Sports

‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്. യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു. ഖത്തറിലുള്ള […]

kerala Malappuram

ഉദ്യോഗസ്ഥർ വാക്ക് പാലിച്ചില്ല… റോഡിൽ ഇരുന്ന് നിരാഹാരസമരം നടത്തുമെന്ന് നജീബ് കാന്തപുരം എംഎൽഎ…

മേലാറ്റൂർ – പുലാമന്തോൾ റോഡ്‌ പ്രവൃത്തിയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അതി ദയനീയമാണ്‌. വ്യാപാരികളാവട്ടെ ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ സഹിക്കുന്നത്‌. ഇക്കാര്യം ബഹുമാന്യനായ പൊതുമരാമത്ത്‌ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം നേരിട്ട്‌ സന്ദർശിച്ച്‌ ഉദ്യോഗസ്ഥർക്ക്‌ കർശന നിർദ്ദേശം നൽകുകയുണ്ടായി. ഇതിൽ ഏറ്റവും ഗുരുതരമായ പ്രശ്‌നം നഗരത്തിലെ മൂന്നര കിലോമീറ്ററാണ്‌. ആയിരക്കണക്കിന്‌ വാഹനങ്ങൾ ദിനം പ്രതി കടന്ന് പോകുന്ന പട്ടാമ്പി റോഡ്‌ ഡിസംബർ 31 നകം ടാറിംഗ്‌ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഉറപ്പ്‌. ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ […]

kerala Malappuram

സംസ്ഥാനത്ത് കനത്ത മഴ; വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു.

കനത്ത മഴയെത്തുടർന്ന് മലപ്പുറം കരിപ്പൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ടു കുട്ടികൾ മരിച്ചു.ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ റിയാനാ ഫാത്തിമ (8) ലുബാന ഫാത്തിമ (7മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

kerala Malappuram

പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകി; പൊലീസുകാർക്ക് സസ്‌പെൻഷൻ

പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രജീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി അലക്സാണ്ടർ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസുകാർ തൊണ്ടി മുതലുകൾക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഇടനിലക്കാരനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. പിടിച്ചെടുത്ത ഹാൻസ് അടക്കമുള്ള ലഹരി ഉൽപന്നങ്ങൾക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയിൽ ഹാജരാക്കിയെന്നാണ് വിവരം.