13 സംസ്ഥാനങ്ങളിലേക്ക് ഒഡിഷ നൽകിയത് 14,294.141 മെട്രിക് ടൺ ഓക്‌സിജൻ

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ ഒഡിഷ സർക്കാർ സഹായിച്ചത് 13 സംസ്ഥാനങ്ങളെയാണ്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടൺ ഓക്‌സിജനാണ് 13 സംസ്ഥാനങ്ങൾക്കായി നൽകിയത്. 24 ദിവസം കൊണ്ടാണ് ഒഡിഷ പൊലീസിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തിയാക്കിയത്.

ഓരോ സംസ്ഥാനങ്ങൾക്കുമായി എത്തിച്ച മെഡിക്കൽ സഹായങ്ങളുടെ റിപ്പോർട്ടും അധികൃതർ പുറത്തുവിട്ടു. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, കർണാടക, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കാണ് ഒഡിഷ ഓക്‌സിജൻ നൽകിയത്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യം നേരിട്ട വലിയ പ്രതിസന്ധി ഓക്‌സിജൻ ക്ഷാമമാണ്. ഇതോടെ വിവിധ ലോക രാജ്യങ്ങളും സംസ്ഥാനങ്ങളും ഓക്‌സിജൻ അടക്കമുള്ള മെഡിക്കൽ സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്.