ഒന്നേമുക്കാൽ ഗ്രാം മെത്താഫെറ്റമിനുമായി നിരോധിത ലഹരി മരുന്ന് വിൽപ്പനക്കാരിലെ പ്രധാനി അറസ്റ്റിൽ.
മണ്ണാർക്കാട് ,കാഞ്ഞിരം ,പൂവളപ്പിൽ വീട്ടിൽ മുനീർ ആണ് പിടിയിലായത്.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടത്തുന്ന ഓപ്പറേഷൻ ” ഡി ഹണ്ട് ” ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് പോലീസും നടത്തിയ പരിശോധനയിൽ കാഞ്ഞിരം കനാൽ ജംഗ്ഷനിൽ വെച്ചാണ് പ്രതി പിടിയിലായത്.
മുനീർ മണ്ണാർക്കാട് , കാഞ്ഞിരം പ്രദേശങ്ങളിലെ പ്രധാന ലഹരി കച്ചവടക്കാരനാണെന്ന് പോലീസ് പറഞ്ഞു. 2023 ൽ പോക്സോ കേസിലെ പ്രതിയായിരുന്നു മുനീർ. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മണ്ണാർക്കാട് ഡി.വൈ.എസ്.പി. സന്തോഷ്കുമാർ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ സോജൻ എ.കെ യുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും