സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. നിര്‍ണായക മത്സരത്തില്‍ വല്ലാൻഡോലോഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അത്‌ലറ്റികോ കിരീടം ഉറപ്പിച്ചത്. അത്‌ലറ്റികോയുടെ 11-ാം ലീഗ് കിരീടമാണിത്.
18 ആം മിനിറ്റിൽ ഓസ്കാർ പ്ലേനോയിലൂടെ വല്ലാൻഡോലോയ്ഡ് മുന്നിൽ എത്തി. 57 ആം മിനിറ്റിൽ എയ്ഞ്ചൽ കൊറിയയുടെ ഗോളിലൂടെ അത്‌ലറ്റികോ ഒപ്പമെത്തി. എന്നാൽ ചാമ്പ്യന്മാരാകുമെന്ന് ഉറപ്പാക്കാൻ അത്‌ലറ്റികോയ്ക്ക് മറ്റൊരു ഗോൾ ആവശ്യമായിരുന്നു. വല്ലാൻഡോലോയ്ഡ് താരത്തിന്റെ തെറ്റായ ഒരു ബാക്ക് പാസ് സുവാരസിന് ലഭിച്ചതോടെ കാത്തിരുന്ന നിമിഷം എത്തി. വിജയ ഗോൾ 87 ആം മിനിറ്റിൽ സാക്ഷാൽ ലൂയിസ് സുവാരസ് വക.

38 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് ടീം നേടിയത്. നീണ്ട ആറ് സീസണുകളുടെ കാത്തിരിപ്പിനൊടുവിലാണ് അത്ലറ്റിക്കോ ലാ ലിഗ ചാമ്പ്യന്‍മാരാകുന്നത്. 2013-14 സീസണിലാണ് ടീം അവസാനമായി കപ്പുയര്‍ത്തിയത്.