മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അമല്‍ (22) ആണ് മരിച്ചത്. മുഗള്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ ഇന്നലെയാണ് അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.