മുണ്ടൂർ – തുത പാതയിൽ കുളക്കാട് സ്വകാര്യബസ്സും – സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാങ്ങോട് കരിമ്പൻ ചോല വീട്ടിൽ പ്രസാദ്യം (43) മരിച്ചു. പ്രസാദിൻ്റെ ജേഷ്ഠൻ രവികുമാർ (45) ഇന്നലെ മരണപ്പെട്ടിരുന്നു. ഇരുവരും സ്കൂട്ടറിൽ കരിമ്പുഴയിൽ ബലി തർപ്പണത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.
മുണ്ടൂർ – തൂത പാതയിൽകുളക്കാട് ഷാപ്പിന് സമീപം വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്.കരിമ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറും എതിരെ വന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാങ്ങോട് കരിമ്പൻ ചോല വീട്ടിൽ രവികുമാർ, സഹോദരൻ പ്രസാദ് എന്നിവരെ ആദ്യം മാങ്ങോട് മെഡിക്കൽ കോളേജിലും , പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ
രവികുമാർ മരണപ്പെട്ടു. സഹോദരൻ പ്രസാദ് ഗുരുതരാവസ്ഥയിൽ ഇവിടെ. ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെയാണ് പ്രസാദ്യം മരിച്ചത്. 43 വയസായിരുന്നു. ബലി തർപ്പണത്തിനായി ഇരുവരും സ്കൂ്ടറിൽ കരിമ്പുഴയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്