കടമ്പഴിപ്പുറത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. എസ്ബിഐ ജംഗ്ഷന് സമീപമുള്ള കനാൽ പാലത്തിനടുത്ത കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം . ബൈക്ക് യാത്രക്കാരനായ കരുവമ്പാട അശ്വിൻ ആണ് മരിച്ചത്.
25 വയസായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. കടമ്പഴിപ്പുറം sbi ജങ്ഷനിൽ നിന്നുംറോഡ് ക്രോസ് ചെയ്ത് ആലങ്ങാട് വേങ്ങശ്ശേരി റോഡിലേക്ക് തിരിയുകയായിരുന്ന ബൈക്കിൽ പാലക്കാട് ഭാഗത്തേക്കുപോവുകയായിരുന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദ്യ ക് സാക്ഷികൾ പറഞ്ഞു.
കാർ ഇടിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് പിന്നീട് ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ അശ്വിൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നില്കും