കൊല്ലത്ത് ആസിഡ് ആക്രമണം: ഭാര്യക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

ഭാര്യ ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ്,

കൊല്ലം വാളത്തുങ്കലിൽ ഭാര്യയുടെയും മകളുടെയും ദേഹത്ത് ഗൃഹനാഥൻ ആസിഡ് ഒഴിച്ചു. വാളത്തുങ്കുൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണം നടത്തിയ ജയന്‍ ഒളിവിലാണ് ഉള്ളത്. 40 ശതമാനം പൊള്ളലേറ്റ ഭാര്യ രജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജി ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.