മധു കേസ് ; 2 സാക്ഷികൾ കൂടി കൂറ് മാറി

അട്ടപ്പാടി മധുകൊലക്കേസിൽ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. ഇരുപത്തിനാലാം സാക്ഷി മരുതൻ , കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഇരുപത്തിരണ്ടാം സാക്ഷി മുരുകൻ എന്നിവരാണ് വിസ്താരത്തിനിടെ കൂറ് മാറിയത് . സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി 23 -ാം സാക്ഷി ഗോകുൽ പ്രോസിക്യൂഷന് അനുകൂലമായ മൊഴിയിൽ ഉറച്ചു നിന്നു.