മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

തെക്ക് പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഇന്നലെ രാത്രി 9.05നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

മെക്‌സികോ നഗരത്തില്‍ നിന്ന് 200 മൈല്‍ അകലെ അകാപോല്‍കോയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.