Latest News WORLD

ഏകദിന, ടി20 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഏകദിന, ടി20 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ശ്രീലങ്ക. സിംബാബ്‌വെയ്‌ക്കെതിരായ ഹോം പരമ്പരയ്ക്ക് മുന്നോടിയായാണ് പ്രഖ്യാപനം. കുശാൽ മെൻഡിസ് ഏകദിന ടീമിനെയും ടി20 ടീമിനെ വനിന്ദു ഹസരംഗയുമാവും നയിക്കുക. വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള അന്തിമ ടീമിനെ എസ്എൽസി വൈകാതെ പ്രഖ്യാപിക്കും. പുൽ തരംഗയുടെ നേതൃത്വത്തിലുള്ള പുരുഷ സെലക്ഷൻ കമ്മിറ്റിയാണ് പുതിയ നായകന്മാരെ തെരഞ്ഞെടുത്തത്. അന്താരാഷ്‌ട്ര തലത്തിൽ മെൻഡിസിന് നേതൃപരിചയമുണ്ടെങ്കിലും ഹസരംഗ ഒരു ഫോർമാറ്റിലും ലങ്കൻ ലയൺസിനെ നയിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ തുടയെല്ലിന് പരിക്കേറ്റ് ദസുൻ ശങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് […]

Latest News WORLD

റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ സമയം നീണ്ടുപോകുകയായിരുന്നു. ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ […]

Latest News WORLD

ഇസ്രയേലിൽ മരണം 1000 കടന്നു; ഹമാസിന്റെ ധനമന്ത്രിയെയും ഉന്നത നേതാവിനെയും വധിച്ചതായി ഇസ്രായേൽ സൈന്യം

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. ഹമാസിന്റെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്‍റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരുക്കേറ്റെന്നുമാണ് വിവരം. ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോബൈഡൻ […]

Latest News WORLD

ഇസ്രയേൽ-ഹമാസ് ആക്രമണം; അമേരിക്കയിൽ 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ജോ ബൈഡൻ

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട് സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗനിർദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ബൈഡൻ […]

kerala WORLD

‘കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ’; പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേൽ, ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

ഇസ്രയേൽ ഹമാസ് യുദ്ധം കടുക്കുതിനിടയിൽ ഹമാസിന്റെ അവകാശവാദം തള്ളി ഇറാൻ. ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്‌ത യുദ്ധമാണ്. ഇതിൽ ഇറാനുമായി യാതൊരു ബന്ധവുമില്ല. പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേലാണ്, ആക്രമണത്തിൽ പങ്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൽ 413 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി1000ത്തോളം പേർ കൊല്ലപ്പെട്ടു. കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തും. എന്നാൽ ഹമാസിനെ ഇറാൻ പിന്തുണക്കുന്നുണ്ടെന്നും ഹമാസിന് ആവശ്യമായ യുദ്ധ സാമഗ്രഹികൾ അവർ നൽകുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ അരോപിച്ചു. […]

Latest News WORLD

“എല്ലാ സ്ത്രീകളും യോഗ്യരായിരിക്കും”; മിസ് യൂണിവേഴ്സ് മത്സരാർത്ഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി

1952 ന് മുതലുള്ള മിസ് യൂണിവേഴ്‌സ് ചരിത്രത്തിൽ ഇതാദ്യമായി, മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. 2023 സെപ്റ്റംബർ 12 മുതൽ, 18 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരത്തിൽ യോഗ്യത നേടാനും മത്സരിക്കാനും അവസരമുണ്ട്. ചൊവ്വാഴ്ച സ്പ്രിംഗ് 2024 ന്യൂയോർക്ക് ഫാഷൻ വീക്കിൽ ടാനി ഫ്ലെച്ചറുടെ ബ്യൂട്ടി പേജന്റ് ഷോയ്ക്കിടെയാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ 28 വയസ്സായി നിശ്ചയിച്ചിരുന്ന പ്രായപരിധിയിൽ ഇനി മത്സരാർത്ഥികൾക്ക് ബാധകമല്ല. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സര […]

Latest News WORLD

G-20 ഇനി മുതൽ ജി-21: സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍

ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡൽഹിയിൽ എത്തിയിരുന്നു. ആഫിക്കൻ ഭൂഖണ്ഡത്തിലെ 55 രാഷ്ട്രങ്ങൾ ഉൾപ്പെട്ടതാണ് ആഫ്രിക്കൻ യൂണിയൻ. ജി 20-യിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി ആഫിക്കൻ യൂണിയനെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ ആഫിക്കൻ രാജ്യങ്ങൾക്ക് വലിയ വളർച്ചാ സാധ്യതകളാണ് ഒരുക്കുന്നത്. 55 ആഫിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫിക്കൻ യൂണിയൻ. കൊമറൂസിന്റെ പ്രസിഡന്റും ആഫിക്കൻ യൂണിയന്റെ ചെയർപേഴ്‌സനുമായ അസലി അസൗമാനിയാണ് ഇതിന്റെ ചെയർപേഴ്‌സൺ. […]

Latest News WORLD

ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ്

ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ് തികയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ വൻകുതിപ്പാണ് ഇരുപത്തിയഞ്ചാം വയസിൽ ലക്ഷ്യമിടുന്നത്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്. സഹപാഠികളായ ലാറി പേജും സെർജി ബ്രിനും ഒരുമിച്ച് വികസിപ്പിച്ചെടുത്ത സെർച്ച് എൻജിനാണ് ഗൂഗിൾ. മുമ്പുണ്ടായിരുന്ന സെർച്ച് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത പേജുകളിലേക്ക് എളുപ്പമെത്താൻ കണക്ടിങ് ലിങ്കുകൾ ഉപയോഗിക്കുന്ന രീതിയാണ് അവർ അവലംബിച്ചത്. അതുവരെ ഇന്റർനെറ്റ് ലോകം അടക്കി വാണ സെർച്ച് […]

Latest News WORLD

ഇനി ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 3-ല്‍; വെല്ലുവിളിയായി ലൂണ 25 ഇനിയില്ല

ഇന്ത്യയുടെ ചന്ദ്രയാന് 3 വിക്ഷേപിച്ചതിന് പിന്നാലെയാണ് റഷ്യ ലൂണ 25 പേടകം വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 3നേക്കാള്‍ മുന്‍പ് ലൂണയെ എത്തിക്കാനായിരുന്നു റഷ്യഷ്യയുടെ നീക്കം. എന്നാല്‍ നാളെ ലാന്‍ഡിങ് നടത്താനിരിക്കെ ലൂണ 25 തകര്‍ന്നുവീണിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ 12 ദിവസം കൊണ്ട് ലൂണയെ എത്തിക്കാനായിരുന്നു റഷ്യയുടെ ശ്രമം. ഇതിനിടെ നേരിട്ട സാങ്കേതിക തകരാര്‍ ലാന്‍ഡിങ്ങിന് വെല്ലുവിളിയായി. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചിരുന്നത്. ചന്ദ്രന്റെ ധ്രുവമേഖലയില്‍ കണ്ടുവച്ചിരിക്കുന്ന 3 ലാന്‍ഡിങ് സൈറ്റുകളിലൊന്നിലായിരുന്നു ലൂണ 25ന്റെ ലക്ഷ്യം. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 […]

Latest News WORLD

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി. […]