തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കേരളത്തിൽ തിങ്കളാഴ്‌ച എൽഡിഎഫ്‌ ഹർത്താൽ ആചരിക്കും. ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പൊതുഗതാഗതം ഉണ്ടാകില്ല. പത്രം, പാൽ, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം മറ്റു അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.