ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ച: അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു

മ്യൂസിയം സി.ഐ, എസ്.ഐ എന്നിവരെ എ.ആർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൌസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. മ്യൂസിയം സി.ഐ, എസ്.ഐ എന്നിവരെ എ.ആർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൌസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

ക്ലിഫ് ഹൌസിന് മുന്നില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണകടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൌസിലേക്ക് എത്തിയ സംഭവത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസുകാര്‍ പ്രതിഷേധങ്ങള്‍ തടയാറാണ് പതിവ്. ഇവിടെ ആവശ്യത്തിന് പൊലീസുകാരില്ലായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കെത്തിയത്.