കൊവിഡ് കലത്ത് പുത്തന്‍ കണ്ടു പിടിത്തം; രക്തത്തിലെ ഓക്സിജന്‍റെ അളവറിയാം, രോഗികളുടെ അടുത്തെത്താതെ തന്നെ, ചിലവും കുറവ്!

പാലക്കാട്: നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ഹൃദയാരോഗ്യം കുറഞ്ഞവര്‍ക്കും സന്തോഷ വാര്‍ത്തയുമായി പാലക്കാട്ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ചെലവുകുറഞ്ഞ പള്‍സി ഓക്‌സി മീറ്റര്‍ വിപണിയിലെത്തിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷണ വിഭാഗം.

മാരക രോഗങ്ങളുടെ പിടിയിലായി ചികിത്സയിലുള്ളവര്‍ക്ക് രക്തത്തിലെ ഓക്‌സിജന്റെ അളവ് നിരന്തരം നിരീക്ഷിയ്ക്കാനും ഡോക്ടറുടെ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പുതിയ ഓക്‌സിമീറ്റര്‍ സഹായകമാവും. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനൊപ്പം തുടര്‍ ചികിത്സകള്‍ക്ക് തയ്യാറെടുക്കാന്‍ ആവശ്യമായ സൂക്ഷ്മ ഡേറ്റകള്‍ ലഭിയ്ക്കുമെന്നതാണ് പുതിയ ഉപകരണത്തിന്‍റെ മേന്‍മയെന്ന് ഐഐടി ഗവേഷണ വിഭാഗം തലവന്‍ പ്രഫ.വിനോദ് പ്രസാദ് പറഞ്ഞു.