ഭീകരാക്രമണ ഭീഷണി; രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍

ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വന്‍ ഭീകരാക്രമണ പദ്ധതിയാണ് സുരക്ഷാസേന കഴിഞ്ഞ ദിവസം കശ്മീരില്‍ പരാജയപ്പെടുത്തിയത്.
ഈ വര്‍ഷം 21 പ്രദേശവാസികളാണ് പാകിസ്താനിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്.

അതിശൈത്യത്തിന്റെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയും മറവില്‍ ഭീകരര്‍ നുഴഞ്ഞുകയറുണ്ടെന്ന്
സുരക്ഷസേന വ്യക്തമാക്കിരുന്നു. ഈ മാസം മാത്രം 37 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗര്‍, കശ്മീരിലെ പുല്‍വാമ, കത്വാ, ഉദ്ധംപൂര്‍ അടക്കമുള്ള മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനവും അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍ നിന്ന് ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യക്ക് പുറമേ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിട്ടുണ്ട്. നഗറോട്ടയില്‍ നാല് ഭീകരരെ വധിച്ചതിലൂടെയാണ് വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാ സേനയക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞത്.