ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസി. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മെസി ആദരാഞ്ജലി അർപ്പിച്ചത്. ട്വിറ്റർ ഹാൻഡിലിലൂടെ ഒന്നിലധികം ട്വീറ്റുകൾ ചെയ്ത താരം ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
https://twitter.com/WeAreMessi/status/1331636294112272384?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1331636294112272384%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2020%2F11%2F25%2Flionel-messi-condoles-diego-maradona.html
‘ഫുട്ബോൾ ലോകത്തിനും അർജൻ്റീനയ്ക്കും ഇത് വളരെ ദുഖമുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡിയേഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഞാൻ ഓർമ്മിക്കുന്നു. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എൻ്റെ അനുശോചനം അർപ്പിക്കുന്നു’- മെസി ഫേസ്ബുക്കിൽ കുറിച്ചു.
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയും മറഡോണയുടെ മരണത്തിൽ പ്രതികരിച്ചിരുന്നു. ‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്ന ഒരൊറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. റൂയിട്ടേഴ്സിനോടാണ് അദ്ദേഹം തൻ്റെ പ്രസ്താവന അറിയിച്ചത്.
https://twitter.com/WeAreMessi/status/1331639520647852032?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1331639520647852032%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2020%2F11%2F25%2Flionel-messi-condoles-diego-maradona.html
ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.