കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് കുടുംബം

കൊല്ലം നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് കുടുംബം. സുന്ദരി എന്നു വിളിക്കുന്ന അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്നു കാട്ടിയാണ് കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയിൽ ചേർന്ന് സ്ഥാനാർത്ഥിയായത്. അതിനു ശേഷം ഇടതുമുന്നണിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. എന്നാൽ, സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു.