‘കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണം’; ഫ്രാൻസിസ് മാർപാപ്പ

കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാർപാപ്പ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വത്തിക്കാനിൽ 100 പേർ മാത്രമാണ് പാതിരാ കൂർബാനയിൽ പങ്കെടുത്തത്.

കൊവിഡിനെ തുടർന്ന് മിതമായ രീതിയിലാണ് വത്തിക്കാനിൽ ചടങ്ങുകൾ നടന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 100 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് മഹാമാരിയുടെ കാലത്ത് അകന്നിരിക്കുന്നവർ ഹൃദയം കൊണ്ട് അടുക്കണമെന്നും പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും ഫ്രാൻസിസ് മാർപാപ്പ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. സാധാരണയേതിലും രണ്ട് മണിക്കൂർ മുൻപാണ് ഇക്കുറി പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചത്. ഇറ്റലിയിൽ രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ വിശ്വാസികൾക്ക് രാത്രിയിൽ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകൾ നേരത്തെയാക്കിയത്. ബദ്ദലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരക്കുണ്ടായില്ല.