തിരുവനന്തപുരത്ത് വീട്ടമ്മയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭർത്താവ് അരുൺ ഭാര്യയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചാണെന്ന് പൊലീസ് പറഞ്ഞു.അരുൺ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ശാഖാ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.