COVID-19 kerala Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
327 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 27) 230 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 108 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 2 പേർ , 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 297 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 35 പേര്‍
ഒറ്റപ്പാലം സ്വദേശികൾ – 21 പേർ
നല്ലേപ്പിള്ളി സ്വദേശികൾ – 16 പേർ
ഓങ്ങല്ലൂർ സ്വദേശികൾ – 11 പേർ
അലനല്ലൂർ സ്വദേശികൾ – 9 പേർ
കാരാകുറുശ്ശി, പട്ടാമ്പി, കരിമ്പുഴ സ്വദേശികൾ- 7 പേർ വീതം
ചിറ്റൂർ-തത്തമംഗലം നഗരസഭ, കേരളശ്ശേരി സ്വദേശികൾ – 6 പേർ വീതം
വടക്കഞ്ചേരി, നെന്മാറ, പിരായിരി സ്വദേശികൾ – 5 പേർ വീതം
മണ്ണാർക്കാട്, കോട്ടോപ്പാടം, കൊല്ലങ്കോട് സ്വദേശികൾ – 4 പേർ വീതം
കപ്പൂർ, കൊടുമ്പ്, നാഗലശ്ശേരി, അനങ്ങനടി, ചളവറ, കൊഴിഞ്ഞാമ്പാറ, തൃത്താല സ്വദേശികൾ – 3 പേർ വീതം
പുതുപ്പരിയാരം, മുണ്ടൂർ, ഷൊർണൂർ, അകത്തേത്തറ, പൊൽപ്പുള്ളി, അമ്പലപ്പാറ, പുതുശ്ശേരി, പട്ടഞ്ചേരി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, കോട്ടായി, മങ്കര, വിളയൂർ, മരുതറോഡ് സ്വദേശികൾ – 2 പേർ വീതം
മുതുതല, വാണിയംകുളം, തെങ്കര, ചെർപ്പുളശ്ശേരി, അഗളി, ആനക്കര, കണ്ണമ്പ്ര, പറളി, നെല്ലായ, കുമരംപുത്തൂർ, പൂക്കോട്ടുകാവ്, ലക്കിടി പേരൂർ, കിഴക്കഞ്ചേരി, പട്ടിത്തറ, കണ്ണാടി, പെരിങ്ങോട്ടുകുറിശ്ശി, തച്ചനാട്ടുകര, പെരുമാട്ടി, തിരുവേഗപ്പുറ, മലമ്പുഴ, കൊപ്പം, കാവശ്ശേരി, ആലത്തൂർ, എലപ്പുള്ളി, മേലാർകോട് സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4516 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 21 പേര്‍ കോഴിക്കോട്, 53 പേര്‍ തൃശ്ശൂര്‍, 36 പേര്‍ എറണാകുളം, 100 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്