മലപ്പുറം: വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മലപ്പുറം ജില്ലയിലെ വെളിയങ്കോട് വെച്ച് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകളായ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ഥിനിക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെളിയങ്കോട് ദേശീയ പാതയിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

ബസിന്‍റെ ഇടതുവശം വൈദ്യുതി പോസ്റ്റിൽ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‍ലാം മദ്രസ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. മറ്റു വിദ്യാർഥികൾ സുരക്ഷിതരാണ്.