kerala Latest News Palakkad

അട്ടപ്പാടി മധുകൊലക്കേസ്; കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം വേണം, പരാതി നല്‍കി കുടുംബം

  അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്ക്  എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാ‍ർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. ചില‍ർ ഭീഷണിക്കും വഴങ്ങി. തങ്ങൾക്ക് നേരെയും ഭീഷണിയുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ മല്ലിയുടെ പരാതി. അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. 18ാം സാക്ഷി കാളി മൂപ്പൻ ആണ് കൂറു മാറിയത്. ഇയാള്‍ […]

kerala Palakkad

പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിപ്പുറം പോക്‌സോ കേസ് പ്രതി സുലൈമാനെയാണ് (55) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 പോക്‌സോ കേസ് പ്രതിയാണ് അനിയന്റെ വീട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത് ഉടന്‍ തന്നെ ചാലിശേരി പൊലീസിനെ വിവരം അറിയിക്കുകയും ചാലിശേരി എസ്‌ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തുകയും തുടര്‍നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. സുലൈമാന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറുപ്പ് […]

kerala

മഴ ശക്തമാകും; സംസ്ഥാനത്ത് രണ്ട് ദിവസം ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി […]

kerala

മിശ്രവിവാഹിതർക്ക് 30,000 രൂപയുടെ ധനസഹായം നൽകാൻ കേരള സർക്കാർ.

മിശ്രവിവാഹിതർക്ക് ധനസഹായവുമായി കേരള സർക്കാർ. മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു.സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്കായി ( എസ്‌സി/ എസ്ടി വിഭാഗത്തിൽപ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയെ ചുമതലപ്പെടുത്തി. ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കേറ്റ്, ആധാർ അല്ലെങ്കിൽ വോട്ടേഴ്‌സ് […]

International

ഷകീറ ജയിലിലേക്ക് ? പോപ് താരത്തിനെതിരെ നികുതി വെട്ടിപ്പ് കേസ്.

കെളംബിയൻ പോപ് താരം ഷകീറയ്‌ക്കെതിരെ സ്‌പെയിനിൽ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫിസിന്റെ കണ്ണ് വെട്ടിച്ച് 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തിയെന്നാണ് കേസ്. കേസിൽ വാദം ഉൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിധി ഷകീറയ്ക്കനുകൂലമല്ലെങ്കിൽ താരത്തിന് 8 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. 2012 മുതൽ 2014 വരെയുള്ള കാലത്ത് ഷകീറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിയെ ചൊല്ലിയാണ് സർക്കാരും പോപ് താരവുമായി തർക്കത്തിലായത്. നികുതി അടച്ച് കേസിൽ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷൻ […]

kerala LOCAL NEWS

ഗ്രാമീണപാതകൾ കീഴടക്കാൻ ‘ഗ്രാമ വണ്ടി’, ആദ്യ സര്‍വീസ് ഫ്ളാഗ് ഒഫ് ചെയ്തു

കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്‍വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം […]

Latest News National

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, 18 തികയാൻ കാത്തിരിക്കേണ്ടെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 18 വയസ്സ് തികയാൻ കാക്കേണ്ടതില്ലെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും

kerala Latest News Palakkad

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; യുവതിയെ ചവിട്ടിക്കൊന്നു

പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

kerala Latest News LOCAL NEWS Palakkad

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവം; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് റോഡും മണ്ണാർക്കാട് ചിന്നതടാകം റോഡുമാണ് ഉപരോധിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം.വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്.

National

കോളജ് ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നു; തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുനെൽവേലി കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കോളജ് ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മറ്റൊന്നും കാരണമല്ല. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. തന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അത്രയ്ക്ക് ബുദ്ധിമുട്ടി തനിക്ക് പഠിക്കണ്ടെന്ന് വിദ്യാർത്ഥിനി ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു. കളക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.