kerala

‘ഐക്യവും സമാധാനവും നിലനിൽക്കണം’; പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു ‘ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത് . അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന […]

kerala Latest News

കലോത്സവ ആരവത്തിന് ഒരുങ്ങി കോഴിക്കോട്, കടലോരത്ത് ഒരുങ്ങിയത് ഭീമൻ മണൽശില്പം

കോഴിക്കോട്:  അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച്  കോഴിക്കോട് കടലോരത്ത് ഭീമൻ മണൽശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോർത്തിണക്കിയ മനോഹരമായ മണൽ ശില്പം ഒരുക്കിയിട്ടുള്ളത്. കലാകാരൻ ഗുരുകുലം ബാബുവും സംഘവുമാണ് മണൽശില്പം ഒരുക്കിയത്. ബിഇ എം ഗേൾസ് സ്കൂൾ ജെ ആർ സി അംഗങ്ങൾ, ഗവ. ടി ടി ഐ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഇതിൽ പങ്കാളികളായി.  ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കലോത്സവം […]

Latest News WORLD

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്.  ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വത്തിക്കാനിലെ ആശ്രമത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു പേര്. ജനനം […]

Latest News National

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് നരേന്ദ്രമോദി

അമ്മയുടെ മരണാനനന്തര ചടങ്ങൾക്ക് തൊട്ടുപിന്നാലെ മുൻ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ഹൗറ – ജൽപായ് ഗുരി പാതയിൽ പുതുതായി സർവീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ ഏഴായിരത്തി എണ്ണൂറ് കോടിയുടെ വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. ഏറെ ദുഖകരമായ ദിനമാണ് ഇന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദവും അറിയിച്ചു. ഇന്ന് ദില്ലിയിൽ നിന്നും ബംഗാളിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി […]

kerala Latest News

കത്ത് വിവാദം അവസാനിക്കുന്നു; ഡി ആര്‍ അനില്‍ രാജിവയ്ക്കും; പ്രതിഷേധം അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം അവസാനിക്കുന്നു. സമവായമായതിനെത്തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഡി ആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. താന്‍ കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായി ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ […]

Economy kerala

ജിഎസ്ടി പുന:സംഘടന യാഥാർത്ഥ്യത്തിലേക്ക്,ജില്ലകൾക്കുള്ള തസ്തിക നിശ്ചയിച്ചു,നികുതി സമാഹരണം ഊർജ്ജിതമാകും

:ജിഎസ്ടി പുനസംഘടന യാഥാർത്ഥ്യത്തിലേക്ക്.ജില്ലകൾക്കുള്ള തസ്തിക തീരുമാനിച്ച് ഉത്തരവിറങ്ങി.ഭാവി എന്തെന്നറിയാതെ അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക്‌ പുതുവത്സരത്തിൽ ആശ്വാസം .അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ സംസ്ഥാനത്തെ ജിഎസ്ടി ഉദ്യോഗസ്ഥരെ പുനസംഘടിപ്പിച്ചു. 3000 ത്തോളം തസ്തികകളുടെ പുനർവിന്യാസം ഒടുവിൽ ചുവപ്പുനാടയിൽ കുരുങ്ങിയത് വെറും ഏഴ് തസ്തികകളെ ചൊല്ലിയുള്ള തർക്കത്തിൽ . പ്രമോഷൻ പോസ്റ്റിൻ്റെ എണ്ണം പത്താക്കണം എന്നായിരുന്നു ഒരു വിഭാഗം ജോയിൻ്റ് കമ്മീഷണർമാരുടെ ആവശ്യം. പ്രമോഷൻ പോസ്റ്റായ അഡി.കമ്മീഷണർമാർ മൂന്നെണ്ണം മതിയെന്നായിരുന്നു പുനസംഘടന ചുമതലയുണ്ടായിരുന്ന  റെൻ എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ട്. […]

National

രാജ്യത്ത് എവിടെ താമസിച്ചാലും പൗരന് സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താം; വോട്ടിംഗ് മെഷീനിൽ പുതിയ ക്രമീകരണം

മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമ്മീഷൻ. അതിഥി തൊഴിലാളികൾ അടക്കം ഉള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും. ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുകയാണ്. ഈ വിധത്തിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാൻ സാധിയ്ക്കണം എന്ന് കമ്മീഷൻ കരുതുന്നു. വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വോട്ട് സമാഹരിക്കാനായാൽ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. […]

COVID-19 International

യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ഇന്ത്യ

ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യഎക്‌സ്പ്രസും പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശം. യാത്രക്കാര്‍ പാലിക്കേണ്ട ജാഗ്രത: മാസ്‌കും സാമൂഹിക അകലവും. എയര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശമാണ് മാസ്‌കും സാമൂഹിക അകലവും. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, […]

Latest News National

ജമ്മുവിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഒളിവിൽ പോയ ട്രക്ക് ഡ്രൈവർക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ട്രക്കിന് തീപിടിച്ചതായും തീ അണയ്ക്കാൻ അഗ്നിശമനസേനയെ വിളിച്ചതായും പൊലീസ് പറഞ്ഞു. പുതുവർഷത്തിൽ ഭീതി പരത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് വൃത്തങ്ങൾ പറയുന്നു. പ്രദേശം […]

kerala Politics

‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണം’; വി.ഡി സതീശൻ

സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഐഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി വിജയന്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ തീയില്‍ കാച്ചിയ പൊന്ന് പോലെ എല്ലാ നേതാക്കളും പുറത്ത് വന്നു. അവരും അവരുടെ കുടുംബങ്ങളും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് […]