kerala Latest News

വാളയാർ കേസ്; പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയക്കാൻ കോടതി അനുമതി

വാളയാർ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയക്കാൻ കോടതി അനുമതി നൽകി.സിബിഐ സംഘം സമർപ്പിച്ച ഹർജിയെ തുടർന്നാണ് പാലക്കാട് പോക്സോ കോടതിയുടെ നടപടി. പെൺകുട്ടികളുടെ അമ്മയുടെ മൊബൈൽ ഫോണും പരിശോധനയ്ക്ക് അയയ്ക്കും. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹർജിയിൽ അടുത്ത മാസം 30ന് കോടതി വിധി പറയും. വാളയാർ കേസില്‍ അഡ്വ. കെ പി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സിബിഐ […]

kerala Latest News

എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു

കൊങ്കൺ ഗോവ തീരത്ത് അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടൽ ശക്തി കൂടിയ ന്യുന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുകയാണ്. കേരളത്തിൽ എല്ലാ ജില്ലയിലും മഴ തുടരുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, […]

kerala Latest News

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം

ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി പോലീസ് ആയിരുന്നു നിലവിൽ കേസ് അന്വേഷിച്ചിരുന്നത്. ജൂലൈ 22നാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇടുക്കി അണക്കെട്ടിൽ പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടിൽ താഴിട്ട് പൂട്ടിയത്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്സ് ലൈറ്റുകളുടെ […]

kerala Latest News

അഞ്ചാം ദിവസവും തുടർച്ചയായി ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5335 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,680 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ കുറഞ്ഞ് 4413 രൂപയുമായി. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ […]

kerala Latest News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. കനത്ത […]

kerala Latest News

ചരിത്രമെഴുതി എക്‌സൈസ് വകുപ്പ്; കള്ളുഷാപ്പുകളുടെ വില്‍പ്പന പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി; എം ബി രാജേഷ്

കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനായി നടത്തി ചരിത്രം സൃഷ്ടിച്ച് എക്‌സൈസ് വകുപ്പ്. ഓണ്‍ലൈനായി നടത്തിയ വില്‍പ്പനയുടെ ആദ്യ റൗണ്ടില്‍ തന്നെ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തീര്‍ത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വില്‍പ്പന മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. 2023-24 […]

kerala Latest News

വരികളില്‍ നിറയുന്ന കനിവും ആര്‍ദ്രതയും, മാതൃത്വത്തിന്റെ ഊഷ്മളതയും; ബാലാമണിയമ്മ ഓര്‍മയായിട്ട് 19 വര്‍ഷം

പ്രശസ്ത കവയിത്രി ബാലാമണി അമ്മ ഓര്‍മയായിട്ട് പത്തൊന്‍പത് വര്‍ഷം. മാതൃത്വത്തിന്റെ കവിയെന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ കവിതകള്‍ ഒരേസമയം കരുണയും ആര്‍ദ്രതയും നിറഞ്ഞതും ശക്തമായ സ്വാതന്ത്ര്യസന്ദേശം ഉള്‍ക്കൊള്ളുന്നവയും ആയിരുന്നു മലയാള കവിതാലോകത്ത് സ്ത്രീപക്ഷവാദത്തെ പല മാനങ്ങളില്‍ ആവിഷ്‌കരിച്ച കവിയാണ് ബാലാമണി അമ്മ. കനിവും ആര്‍ദ്രത നിറഞ്ഞു നിന്ന വരികളികളിലൂടെ മലയാള കവിതയുടെ ഭാവുകത്വത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു ബാലാമണിയമ്മ. ഭക്തിയും ദാര്‍ശനികതയും ദേശീയതയും കവിതകളുടെ അന്തര്‍ധാരയായി. ഒതുക്കിപ്പറയുകയും എന്നാല്‍ കനക്കേ പറയുകയുമായിരുന്നു ബാലാമണി ഏതു നന്‍മയും ക്രമാല്‍ മുനകൂര്‍പ്പിച്ചിട്ടേറ്റം […]

kerala Latest News

നിപ ആശങ്കയൊഴിയുന്നു; ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ രോ​ഗമുക്തരായി

ദിവസങ്ങളായി കേരളത്തെ ആശങ്കപ്പെടുത്തിയ നിപ കോഴിക്കോട് നിന്ന് വിട്ടൊഴിയുന്നു. വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോ​ഗമുക്തരായി. ചികിത്സിൽ കഴിഞ്ഞിരുന്ന ഒൻപത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെ​ഗറ്റീവായത്. ഇരുവരും ഇന്ന് ആശുപത്രി വിടും. മുൻപ് നിപ ബാധിച്ച് മരിച്ചയാളുടെ മകനും ബന്ധുവുമാണ് ഇപ്പോൾ ആശുപത്രി വിടുന്നത്. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ പരിശോധനാ ഫലങ്ങൾ നെ​ഗറ്റീവായതോടെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച […]

Latest News National

എം.എസ് സ്വാമിനാഥൻ രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി; അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിനാഥൻ രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. കാർഷിക മേഖലയ്ക്ക് സ്വാമിനാഥൻ നൽകിയ സംഭാവന, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്വാമിനാഥൻ ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ, പത്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. […]

kerala Latest News

വേനലവധിക്ക് മാതാപിതാക്കൾക്കൊപ്പം കുട്ടനാട്ടിലേക്ക് എത്തിയിരുന്ന സ്വാമിനാഥൻ… ഓർമ്മയായത് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും പ്രമുഖ വ്യക്തിത്വം

കുട്ടനാട്ടിലേക്ക് വേനലവധിക്ക് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം എത്തിയിരുന്ന കാലത്താണ് സ്വാമിനാഥൻ ആദ്യമായി കൃഷിയെ സ്‌നേഹിച്ചത്. ബംഗാൾ ക്ഷാമകാലത്തെ പട്ടിണിമരണങ്ങളാണ് കൃഷിയെ ലോകത്തിന്റെ പട്ടിണി മാറ്റാനാകും വിധം നവീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലക്ഷ്യപ്രാപ്തിക്കായുള്ള പോരാട്ടം നടത്തിയ സ്വാമിനാഥന്റെ സംഭവബഹുലമായ ജീവിതത്തിനാണ് ഇന്ന് തീരശീല വീണത്. കുട്ടനാട്ടിലെ മങ്കൊമ്പിലെ തറവാട്ടിലേക്ക് വേനലവധിക്കാലം ചെലവഴിക്കാൻ തമിഴ്‌നാട്ടിലെ കുംഭകോണത്തു നിന്നും അച്ഛൻ സാംബശിവനും അമ്മ തങ്കത്തിനും സഹോദരങ്ങൾക്കുമൊപ്പം വന്നിരുന്ന കുട്ടി, കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഓടിക്കളിച്ചാണ് മണ്ണും കൃഷിയുമൊക്കെ ആദ്യമറിഞ്ഞത്. നെല്ലും മാവും തെങ്ങുമെല്ലാം നിറഞ്ഞ […]