kerala Latest News

പാലക്കാടിനുപിന്നാലെ തൃശൂരിലും ഉഷ്ണതരംഗം; വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അസാധാരണമായ ചൂട് തുടരുമെന്നാണ് […]

kerala Latest News

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മരണപ്പെടുകയായിരുന്നു. ശരീഫ് -ജസീല ദമ്പതികളുടെ നാലു മക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്. സഹോദരങ്ങൾ : ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ്. മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

kerala Latest News

പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം

പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം. പാലക്കാട് എലപ്പിള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പാലക്കാട് ജില്ല വെന്തുരുകുകയാണ്. ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആളുകളോട് ജാഗ്രത പാലിക്കണമെന്ന നിർദേശം വന്ന പശ്ചാത്തലത്തിലാണ് 90 വയസുള്ള ലക്ഷ്മി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണ് ഇത്. കഴിഞ്ഞ ദിവസം രണ്ട് പേരാണ് സൂര്യാഘാതം കാരണം മരിച്ചത്. അതിലൊരാളുടെ മരണകാരണം നിർജലീകരണമായിരുന്നു. ജില്ലയിൽ അതീവ ചൂട് […]

kerala Latest News

മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല; സമയമാറ്റം അറിയാം

വേണാട് എക്‌സ്പ്രസിന് മെയ് ഒന്നുമുതല്‍ എറണാകുളം ജംഗ്ഷനില്‍ (സൗത്ത് സ്റ്റേഷന്‍) സ്റ്റോപ്പുണ്ടാകില്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിന്‍ എത്തില്ല. ഇതോടെ എറണാകുളം നോര്‍ത്ത്-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട് എക്‌സ്പ്രസ് എത്തും ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം എറണാകുളം നോർത്ത്: […]

kerala Latest News

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ മൂന്നു മുതൽ 5 ഡിഗ്രി […]

kerala Latest News

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്.

അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില വീണ്ടും കൂടിയത്.

kerala Latest News

പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവ്‌

കേരളം വിധിയെഴുതി കഴിഞ്ഞപ്പോൾ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറിൽ അധികം വോട്ടിങ് പലയിടത്തും നീണ്ടു. ഇന്നലെ രാത്രി എട്ടേ കാലിന് വന്ന ഒടുവിലത്തെ വിവരം അനുസരിച്ച് 70.35 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവാണിത്. കണ്ണൂരിൽ കൂടിയ പോളിങും പത്തനംതിട്ടയിൽ കുറഞ്ഞ പോളിങും രേഖപ്പെടുത്തി. തെക്കൻ കേരളത്തിലെ സ്റ്റാർ മണ്ഡലങ്ങളിലെല്ലാം പോളിങ് കുറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം,ആറ്റിങ്ങൽ […]

kerala Latest News

‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന […]

kerala Latest News

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. പാലക്കാട് താപനില 40 °C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ […]

kerala Latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1120 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6615 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 130 രൂപ കുറഞ്ഞ് 5535 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില ഇന്നലെ 54040 രൂപയായിരുന്നു. ഈ വിലയാണ് നിലവിൽ പവന് 1120 രൂപ കുറഞ്ഞ് 52920 രൂപയായത്. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ […]