പാലക്കാട് ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
306 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 3) 218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 89 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 8 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 306 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 36 പേര്‍
ഒറ്റപ്പാലം സ്വദേശികൾ – 17 പേർ
അഗളി, മുതുതല, നാഗലശേരി സ്വദേശികൾ – 9 പേർ വീതം
പട്ടാമ്പി, ഷോർണൂർ, വടവന്നൂർ സ്വദേശികൾ – 6 പേർ വീതം
മരുതറോഡ്, പുതുപ്പരിയാരം, പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ – 5 പേർ
ആലത്തൂർ, കാരാക്കുറിശി, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ – 4 പേർ വീതം
അലനല്ലൂർ, അമ്പലപ്പാറ, ആനക്കര, മണ്ണാർക്കാട്, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കോങ്ങാട്, കോട്ടായി, നെന്മാറ, പരുതൂർ, വല്ലപ്പുഴ സ്വദേശികൾ – 3 പേർ വീതം
അനങ്ങനടി, എലപ്പുള്ളി, കണ്ണാടി, കരിമ്പ, കാവശ്ശേരി, കൊടുമ്പ്, കുമരംപുത്തൂർ, കുത്തന്നൂർ, കുഴൽമന്ദം, ലക്കിടി-പേരൂർ, മങ്കര, മുതലമട, പറളി, തെങ്കര, തിരുവേഗപ്പുറ, തൃക്കടീരി, തൃത്താല, വാണിയംകുളം സ്വദേശികൾ – 2 പേർ വീതം
ചളവറ, കപ്പൂർ, കിഴക്കഞ്ചേരി, കൊടുവായൂർ, കുലുക്കല്ലൂർ, മലമ്പുഴ, മുണ്ടൂർ, നെല്ലായ, പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, തച്ചമ്പാറ, തിരുമിറ്റക്കോട്, വണ്ടാഴി, വിളയൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4103 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ, 19 പേര്‍ കോഴിക്കോട്, 48 പേര്‍ തൃശ്ശൂര്‍, 46 പേര്‍ എറണാകുളം, 117 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്