സിറ്റിയും പി.എസ്.ജിയും റാമോസിന് പിന്നാലെയുണ്ട്.റയല്‍ മാഡ്രിഡ് ക്യാപ്റ്റനും മികച്ച പ്രതിരോധ താരവുമായ സെര്‍ജിയോ റാമോസ് ബെര്‍ണബ്യൂ വിടാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. നിലവിലെ കരാര്‍ അവസാനിക്കാന്‍ ആറ് മാസം മാത്രം ശേഷിക്കെ ട്രാന്‍സ്ഫറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്.
സിറ്റിയും പി.എസ്.ജിയും റാമോസിന് പിന്നാലെയുണ്ട് എന്നാണ് വാര്‍ത്തകള്‍. സിറ്റിയുടെ പ്രതിരോധനിരക്ക് ചുക്കാന്‍ പിടിക്കാന്‍ റാമോസിനാവും എന്ന് തന്നെയാണ് പെപ് ഗാര്‍ഡിയോളയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും റയല്‍ കരാര്‍ പുതുക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് റാമോസ്. റയലിന്‍റെ ജഴ്സിയില്‍ ബെര്‍ണബ്യൂവില്‍ വിരമിക്കണമെന്നാണ് റാമോസിന്‍റെ ആഗ്രഹമെന്നും വാര്‍ത്തയുണ്ട്. എന്തായാലും ഫുട്ബോള്‍ പ്രേമികള്‍ റാമോസിന്‍റെയും ക്ലബിന്‍റെയും നീക്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.