പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 217 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
179 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 9) 217 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 129 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 3 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 179 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ – 18 പേര്
കോട്ടോപ്പാടം സ്വദേശികൾ – 13 പേർ
ഒറ്റപ്പാലം സ്വദേശികൾ – 11 പേർ വീതം
കാഞ്ഞിരപ്പുഴ സ്വദേശികൾ – 10 പേർ
പുതുശ്ശേരി, പെരുവമ്പ് സ്വദേശികൾ – 8 പേർ വീതം
കരിമ്പുഴ സ്വദേശികൾ -7 പേർ
തിരുമിറ്റക്കോട്, തിരുവേഗപ്പുറ, കൊടുമ്പ്, വല്ലപ്പുഴ സ്വദേശികൾ – 5 പേർ വീതം
തൃക്കടീരി, മേലാർകോട്, അമ്പലപ്പാറ, അയിലൂർ, ഷോർണൂർ, പട്ടിത്തറ, ഓങ്ങല്ലൂർ, മലമ്പുഴ, പിരായിരി, മുണ്ടൂർ സ്വദേശികൾ – 4 പേർ വീതം
പരുതൂർ, ശ്രീകൃഷ്ണപുരം, കൊടുവായൂർ, മണ്ണാർക്കാട്, പല്ലശ്ശന, കുത്തനൂർ, പട്ടാമ്പി, കണ്ണാടി, വാണിയംകുളം, വിളയൂർ സ്വദേശികൾ – 3 പേർ വീതം
അലനല്ലൂർ, ചെർപ്പുളശ്ശേരി, കോങ്ങാട്, മണ്ണൂർ, തൃത്താല, മുതുതല, പുതുനഗരം, നെന്മാറ, പുതുക്കോട്, കണ്ണമ്പ്ര, കുലുക്കല്ലൂർ, കാവശ്ശേരി, കിഴക്കഞ്ചേരി, പട്ടഞ്ചേരി സ്വദേശികൾ – 2 പേർ വീതം
തരൂർ, അകത്തെതറ, ആലത്തൂർ, അനങ്ങനടി, കൊപ്പം, കടമ്പഴിപ്പുറം, കുമരംപുത്തൂർ, എരിമയൂർ, കുഴൽമന്ദം, നാഗലശ്ശേരി, ആനക്കര, പെരുമാട്ടി, കപ്പൂർ, ചാലിശ്ശേരി കാരാക്കുറിശ്ശി, കൊല്ലങ്കോട്, എലപ്പുള്ളി, പൊൽപ്പുള്ളി, വടക്കഞ്ചേരി, നല്ലേപ്പിള്ളി, പറളി, പുതൂർ, മരുതറോഡ്, മാത്തൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4180 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കോട്ടയം, തിരുവനന്തപുരം ജില്ലയിലും രണ്ട് പേര് ആലപ്പുഴ, 16 പേര് കോഴിക്കോട്, 45 പേര് തൃശ്ശൂര്, 47 പേര് എറണാകുളം, 104 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.