ഐ ലീഗ് ഫുട്ബോൾ ഇന്നുമുതൽ; ഗോകുലം കേരള ചെന്നൈ സിറ്റിയെ നേരിടും

ഐ.എസ്.എല്ലിന്റെ വരവോടെ പ്രഭ മങ്ങിയ ഐ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഈ വർഷത്തെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കാണികളില്ലാതെയായിരിക്കും മത്സരങ്ങൾ. പശ്ചിമ ബംഗാളിലെ നാല് മൈതാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. സാൾട്ട് ലേക്ക് സ്റേഡിയം, കല്യാണി സ്റ്റേഡിയം, മോഹൻ ബഗാൻ ഗ്രൗണ്ട്, കിഷോർ ഭാരതി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

എല്ലാ ടീമംഗങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി ബാധകമാക്കിയിട്ടുണ്ട്. ആദ്യ ദിനമായ ഇന്ന് മൂന്നു മത്സരങ്ങളാണുള്ളത്. പഞ്ചാബ് എഫ്.സി. ഐസ്വാൾ എഫ്.സി യെ നേരിടുമ്പോൾ ഗോകുലം കേരള ചെന്നൈ സിറ്റി എഫ്.സി യെ നേരിടും. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബും സുദേവ ദൽഹി എഫ്.സിയും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

ഒരു കോടി സമ്മാനത്തുകക്ക് പുറമെ ഐ ലീഗ് ചാമ്പ്യന്മാർക്ക് എ.എഫ്.സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലേക് പ്രവേശനവും ലഭിക്കും.