13 തൊഴിലാളികള്‍ സംഭവസ്ഥലത്തും രണ്ട് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി 15 പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ട്രാക്ടറുമായി കൂട്ടിയിടിച്ച ട്രക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
13 തൊഴിലാളികള്‍ സംഭവസ്ഥലത്തും രണ്ട് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡ ജില്ലക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.