പാലക്കാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 234 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
178 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 23) 234 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 92 പേര്, ഇതര സംസ്ഥാനത്ത് നിന്നു വന്ന നാലു പേർ, രണ്ട് ആരോഗ്യ പ്രവർത്തകൻ എന്നിവര് ഉള്പ്പെടും. 178 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ – 26 പേർ
മലമ്പുഴ സ്വദേശികൾ – 11 പേർ
അമ്പലപ്പാറ സ്വദേശികൾ – 10 പേർ
കൊടുവായൂർ സ്വദേശികൾ – 9 പേർ
ഒറ്റപ്പാലം, ഓങ്ങല്ലൂർ സ്വദേശികൾ – 8 പേർ വീതം
വാണിയംകുളം, ഷൊർണൂർ, പട്ടാമ്പി, മേലാർകോട് സ്വദേശികൾ – 7 പേർ വീതം
കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, പുതുശ്ശേരി സ്വദേശികൾ – 6 പേർ വീതം
കണ്ണാടി, ലക്കിടി – പേരൂർ സ്വദേശികൾ – 5 പേർ വീതം
പുതുപ്പരിയാരം, മണ്ണാർക്കാട്, അലനല്ലൂർ, കുലുക്കല്ലൂർ, പറളി, കുമരംപുത്തൂർ, കിഴക്കഞ്ചേരി, അകത്തേത്തറ, മരുതറോഡ് സ്വദേശികൾ – 4 പേർ വീതം
വണ്ടാഴി, ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, കാവശ്ശേരി, തൃത്താല, കൊപ്പം, വടക്കഞ്ചേരി, നെന്മാറ, മുതുതല സ്വദേശികൾ – 3 പേർ വീതം
വല്ലപ്പുഴ, വിളയൂർ, എലപ്പുള്ളി, മണ്ണൂർ, പരുതൂർ, പുതുക്കോട്, പുതുനഗരം, കോട്ടായി, കുഴൽമന്ദം, തരൂർ, ചളവറ സ്വദേശികൾ – 2 പേർ വീതം
വടവന്നൂർ, തേങ്കുറിശ്ശി, വെള്ളിനേഴി, പുൽപ്പള്ളി, ചാലിശ്ശേരി, അഗളി, ചെർപ്പുളശ്ശേരി, കൊടുമ്പ്, പിരായിരി, നെല്ലായ, തിരുവേഗപ്പുറം, കരിമ്പ, കുത്തനൂർ, ഷോളയൂർ, മാത്തൂർ, കോങ്ങാട്, പട്ടിത്തറ, ശ്രീകൃഷ്ണപുരം, പെരിങ്ങോട്ടുകുറിശ്ശി, കാരാകുറുശ്ശി, തച്ചനാട്ടുകര സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4525 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് പത്തനംതിട്ട ജില്ലയിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും മൂന്ന് പേര് വീതം ആലപ്പുഴ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലും, 19 പേര് കോഴിക്കോട്, 35 പേർ തൃശ്ശൂര്, 48 പേർ എറണാകുളം ജില്ലകളിലും, 106 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്