നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല. അതേമയം, വാറണ്ട് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു.
കേസിൽ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് കേടതിയിൽ ഹാജരാകുവാൻ വിപിൻ ലാലിനോട് കോടതി നിർദേശിച്ചിരുന്നത്.
അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിവാപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കേസിൽ മാപ്പു സാക്ഷിയാവാൻ തയാറാണെന്ന് കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.