സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. സംസ്ഥാനത്താകെ 24,69 0ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും കൊവിഡ് മാർഗനിർദേശം പാലിച്ചുള്ള തുള്ളിമരുന്ന് വിതരണം വൈകീട്ട് 5 മണിവരെയാണുള്ളത്.
അഞ്ച് വയസിന് താഴെയുള്ള 24,49,222 കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാനിധ്യത്തിലാണ് തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം നടന്നത്. കൊറോണ പശ്ചാത്തലത്തിൽ മറ്റ് രോഗങ്ങളോട് പ്രതിരോധം തീർക്കുക എന്നത് വലിയ സന്ദേശമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.