കെ.എസ്.ആർ.ടി.സിയിലെ നൂറു കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് വിശദീകരണം ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകർ. വിജിലൻസ് അന്വേഷണമുൾപ്പെടെയുള്ള കാര്യത്തിൽ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും.
വിരമിച്ച ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ശമ്പള പരിഷ്ക്കരണം സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും ബിജു പ്രഭാകർ പറഞ്ഞു.