ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ചുമത്തിയിരിക്കുന്നത്.പെട്രോളിനും ഡീസലിനും കാർഷിക അടിസ്ഥാന സൗകര്യ സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല വില കൂടില്ല.
ആദ്യ ഘട്ടത്തിൽ വിലക്കൂടുതൽ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.
പെട്രോളിനും ഡീസലിനും പുറമെ വിലക്കൂടുന്ന മറ്റ് വസ്തുക്കൾ- ഇരുമ്പ്, സ്റ്റീൽ, നൈലോൺ തുണി, കോപ്പർ വസ്തുക്കൾ, ഇൻഷുറൻസ്, ഇലക്ട്രിസിറ്റി, സ്റ്റീൽ പാത്രങഅങൾ എന്നിവയ്ക്ക് വില കൂടും.