വാഹനങ്ങൾക്ക് നിശ്ചിത കാലയളവിന് ശേഷം ഫിറ്റ്നസ് ടെസ്റ്റ്; തോറ്റാൽ നിർബന്ധിത ഒഴിവാക്കൽ; ​ഗതാ​ഗത മേഖലയിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി

ഗതാ​ഗത മേഖലയിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. വോളന്ററി വെഹിക്കിൾ സ്ക്രാപ്പിം​ഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നെസ്ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ​ഗതാ​ഗതത്തിന്റെ കാര്യത്തിൽ ഈ കലാവാധി 15 വർഷമാണ്.

പഴയതും ഉപയോ​ഗശൂന്യവുമായ വാഹനങ്ങൾ മാറ്റാൻ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ ഇന്ധന ക്ഷമത വർധിപ്പിക്കാനും പരിസ്ഥിതി സൗഹാർദമാകുവാനും സഹായിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി പ്രകാരം മൂന്ന് തവണയിൽ കൂടുതൽ വാഹനം ഫിറ്റ്നെസ് ടെസ്റ്റിൽ തോറ്റാൽ വാഹനം നർബന്ധിതമായും റോഡിൽ നിന്ന് ഒഴിവാക്കും.