മണ്ണാര്‍ക്കാട് ടൗണില്‍ വെച്ചാണ് അപകടം നടന്നത്. അട്ടപ്പാടി കക്കുപ്പടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ആശാരിതൊടിയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (41) എന്നയാള്‍ മരണപ്പെട്ടു.
കൂടെയുണ്ടായിരുന്ന ബന്ധു രക്ഷപ്പെട്ടു. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി സ്‌ക്കൂട്ടറില്‍ കൊളുത്തിയാണ് അപകടം നടന്നതെന്ന് പറയുന്നു. അപകടത്തില്‍ ലോറി ഇയാളുടെ ശരീരത്തിലൂടെ കയറയിറങ്ങിയതായാണ് വിവരം. തുടര്‍ന്ന് സംശയമുള്ള ഒരു ലോറി ചൂരിയോട് വെച്ച് പിടികൂടി. എന്നാല്‍ ലോറി ഡ്രൈവര്‍ തന്റെ വാഹനം അപകടത്തിനിടയായിട്ടില്ലെന്നാണ് പറയുന്നത്. തുടര്‍ന്ന് സി.സി.ടി.വി പരിശോധിക്കുകയാണ് പോലീസ്.