കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാനാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. ദുബായിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. കാസർകോട് സ്വദേശി ഷെരീഫിന്റെ പക്കൽ നിന്നാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണവും, കറൻസിയും പിടികൂടിയത്.
Related Posts
പാചകവാതക വില വീണ്ടും കൂടി; ഗാർഹിക സിലിണ്ടറിന് 50 രൂപ വർധനവ്
രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില. വാണിജ്യ ആവശ്യങ്ങൾക്ക്…

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6035 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 48,280…
വയനാട്ടിൽ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
വയനാട്ടിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. മകളോടൊപ്പം താമസിച്ചുവരികയായിരുന്നു.…