കൊച്ചി നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ മോഷണശ്രമം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാരിയമ്മന്‍ കോവിലിലാണ് കള്ളന്‍ കയറിയത്. ക്ഷേത്രത്തിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ രാത്രി 11.30 നും 12.30 നും ഇടയിലാണ് മോഷണ ശ്രമം നടന്നത്. 30 വയസ് പ്രായം തോന്നിക്കുന്നയാളാണ് മോഷണ ശ്രമം നടത്തിയെന്ന് പൊലീസ് പറയുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.