മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. പി.എസ്.സി ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ എന്നും നീതി കാട്ടി. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും യു.ഡി.എഫ് റദ്ദാക്കിയിട്ടില്ലെന്നും ഉമ്മൻചാണ്ടി കണ്ണൂരിൽ പറഞ്ഞു.
വ്യക്തിപരമായി ആക്ഷേപിച്ചതിൽ തനിക്ക് പരാതി ഇല്ല. ഇതിവും വലിയ ആക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ല. താൻ എടുത്ത നിലപാട് തന്നെയാണ് എന്നും യു.ഡി.എഫിന്റെ നിലപാടെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.