ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതി.

ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതി ഉയരുന്നു. ചോറിനും കടലക്കറിക്കും മാത്രം 150 രൂപയാണ് കേരളാ എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേകം പായ്ക്ക് ചെയ്യുന്നതിനാലാണ് ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

ദീര്‍ഘദൂര ട്രെയിനുകളിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചൂടാക്കി ഉപയോഗിക്കാവുന്ന ഭക്ഷണമാണെന്നും ഒരു വര്‍ഷംവരെ കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണമാണെന്നും റെയില്‍വേ അറിയിച്ചു. എന്നാല്‍ ചൂടുവെള്ളം അടക്കമുള്ള സൗകര്യങ്ങള്‍ പോലും ട്രെയിനില്‍ ലഭ്യമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.